About KT USTHAD

കേരളത്തില്‍ ഈ അടുത്ത് കടന്നു പോയ പണ്ഡതരില്‍ അതിപ്രധാനിയും സമസ്തയുടെ ജോയിന്റ് സെക്രട്ടറിയുമായരുന്ന കെ.ടി മാനു മുസ്‌ലിയാര്‍ മലപ്പുറം ജില്ലയില്‍ പെടുന്ന കരുവാരക്കുണ്ടിലെ കണ്ണത്ത് കുഞ്ഞാറയുടെയും ഇത്തിക്കുട്ടിയുടെയും മകനായി 1932 ല്‍ ജനിച്ചു. കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍ എന്നാണ് യഥാര്‍ത്ഥ നാമം. നന്നേ ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടിരുന്നു. ദരിദ്രവും കഷ്ടപ്പാടും നറഞ്ഞതായിരുന്നു മാനു മുസ്‌ലിയാരുടെ കുട്ടിക്കാലം. അതിനാല്‍ നാലാം ക്ലാസ് വരെ മാത്രമേ ഉസ്താദിന് സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞുള്ളൂ.
കരുവാരക്കുണ്ടിലെ പള്ളില്‍ ദര്‍സില്‍ പഠനം പൂര്‍ത്തിയാക്കിയ കെ.ടി ഉസ്താദ് 1957 ല്‍ വെല്ലൂരിലെ ബാഖിയതു സ്വാലിഹാത്തില്‍ വെച്ച് ഉപരി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇരിങ്ങാട്ടിരിയില്‍ ഖാസിയും മുദര്‍രിസ്സുമായി സേവനമനുഷ്ഠിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജോയിന്‍ സെക്രട്ടറിയായും സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയുമായും  പെരിന്തല്‍ മണ്ണയിലെ സമസ്ത സ്ഥാപനമായ എം.ഇ.എ എന്‍ജിനീയറിംഗ് കോളേജിന്റെ ജനറല്‍ കണ്‍വീനറുമൊക്കെയായി ഉസ്താദ് സേവന പാതയില്‍ നിറഞ്ഞു നിന്നു. ഭിന്ന വീക്ഷണം പുലര്‍ത്തുന്ന പണ്ഡിതന്മാരെ ബഹുമാനത്തോടെയാണ് അദ്ദേഹം കണ്ടത്.
ഒരു നല്ല കവിയും ഗ്രന്ഥകാരനും കൂടിയിരുന്നു വന്ദ്യരായ മാനു മുസ്‌ലിയാര്‍. ”ജീവിതത്തിന്റെ കയ്യൊപ്പുകള്‍” എന്ന പേരില്‍ ആത്മകഥയും അദ്ദേഹം എഴുതിയിട്ടുണ്ട്. കരുവാരക്കുണ്ടിലെ ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ എന്ന വിജ്ഞാന സമുച്ചയം കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ വളര്‍ന്ന ഒരു സ്ഥാപനമാണ്.
ഒരു നേതാവിനുണ്ടായിരിക്കേണ്ട വിനയം, വിശാല മനസ്‌കത, ദീര്‍ഘ വീക്ഷണം, ഭൂതകാല വിശകലനം, ഭാവി ചിന്ത, നിഷ്‌കളങ്കത, നിസ്വാര്‍ത്ഥത തുടങ്ങയ വിശേഷണങ്ങളിലെല്ലാം മികച്ചു നില്‍ക്കന്ന ഒരു വ്യക്തിത്വമായിരുന്നു കെ.ടി ഉസ്താദിന്റേത്. ഒരു പണ്ഡിതനുമപ്പുറം പ്രഗത്ഭനായ ഒരു പ്രഭാഷകനും എഴുത്തുകാരനും സംഘാടകനുമായിരുന്ന ബഹുവന്ദ്യര്‍ സത്യപാതയില്‍ യോതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ഏറെ കര്‍ക്കഷമായ തീരുമാനങ്ങള്‍ പലതും കൈക്കൊണ്ടിരുക്കുമ്പോഴും വ്യക്തി ശുദ്ധിയും മഹാമനസ്‌കതയും അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു.
അദ്ദേഹം ചവിട്ടിക്കയറിയ സ്ഥാനങ്ങളുടെ രഹസ്യവും ഇതു തന്നെയായിരുന്നു. എല്ലാറ്റിനും പുറമെ മുല്യ ബോധമുള്ള, പ്രാപ്തനായ ഒരു സംഘാടകനയാരുന്നു ഉസ്താദ്. മൂത്ത കൊമ്പുകള്‍ കൊഴിഞ്ഞു പോകുമ്പോള്‍ ഇളം കൊമ്പുകള്‍ തത്സ്ഥാനത്തേക്ക് കയറി വരേണ്ടതുണ്ടെന്ന തിരച്ചറിവോടെ പ്രവര്‍ത്തിക്കേണ്ടത് സംഘാടകരായ നേതാക്കളുടെ കടമയാണെന്ന് മനസ്സിലാക്കി അത് ശരിക്കും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഉത്തരവാദിത്വമുള്ള ഒരു നേതാവും കൂടിയായരുന്നു ശൈഖുനാ കെ.ടി മാനു മുസ്‌ലിയാര്‍.
ജ്ഞാനിയങ്ങളുടെ ഉന്നത സോപാനങ്ങളിലാണ് താന്‍ ഇരിക്കുന്നതെങ്കിലും ഏതൊരാളിലെയും വിജ്ഞാനങ്ങളെ അംഗീകരിച്ചു കൊടുക്കാനുള്ള സന്മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. വൈജ്ഞാനിക ലോകത്തെ മഹാപ്രതിഭയായുരുന്നിട്ടു കൂടി താഴ്മയും വിനയവും മുഖമുദ്രയാക്കിയായിരുന്നു ബഹുമാന്യര്‍ കഴിച്ചു കൂട്ടിയിരുന്നത്. വിജ്ഞാനം വിശ്വാസിക്ക് കൈമോശം വന്ന സമ്പത്താണെന്നും അത് എവിടെ കണ്ടുമുട്ടിയാലും സ്വായത്തമാക്കണമെന്നുമുള്ള പ്രവാചക വചനത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടു കൊണ്ട് ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തിയുള്ള ഒരു മഹാ പ്രതിഭയെ കെ.ടി മാനു മുസ്‌ലിയാരില്‍ നിഴിലച്ച് കാണാമായിരുന്നു.
കെ.ടി ഉസ്താദ് സ്വാഗത സംഘം ചെയര്‍മാനായി കോഴിക്കട് കടപ്പുറത്ത് വെച്ച് നടന്ന സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ  സുവര്‍ണ്ണ ജൂബിലി മഹാ സമ്മേളനത്തിന്‍ സമാപന പൊതുസമ്മളനത്തിനിടെ ദേഹാസ്വസ്തം അനുഭവപ്പെട്ടാണ് ഉസ്താണ് വഫാതാകുന്നത്. താന്‍ വിളിച്ചു ചേര്‍ത്ത ദശലക്ഷത്തോളം വരുന്ന അനുയായികളോട് നേരിട്ട് യാത്ര പറഞ്ഞ് ഇഹലോകവാസം വെടിയാന്‍ വരെ ഉസ്താദിന് സാധിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. 2009 ഫെബ്രുവരി 1 നായിരുന്നു ഈ മഹാ വിയോഗത്തന് കേരളം സാക്ഷ്യം വഹിച്ചത്.