College Prayer

പ്രാര്‍ത്ഥന

ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ് വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ

നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും അഖിലേശ്വരനല്ലയോ സകല സ്തുതിയും അഖിലേശ്വരനല്ലയോ സകല സ്തുതിയും

പരമകാരുണ്യവാൻ കരുണാനിധിയേ വിധി പറയും ദിവസത്തിൻ ഏകാധിപനേ

നിയതമാരാധിപ്പൂ ഞങ്ങളങ്ങയെ മാത്രം സതതം സഹായമർത്ഥിപ്പതും തിരുമുമ്പിൽ

നയിക്കേണം ഞങ്ങളെ നേരായ മാർഗത്തിൽ നിന്നനുഗ്രഹപാത്രമായോർതൻ മാർഗത്തിൽ

അങ്ങയാൽ കോപ്പിയ്ക്കപ്പെട്ടോരുടെ വഴിയല്ല സന്മാർഗഭ്രഷ്ടർ തൻ വഴിയിലുമല്ല

ആലം ദയാലുവായ് ദാക്ഷിണ്യശാലിയായ് വാഴുന്നൊരീശ്വരൻ തിരുനാമത്തിൽ

നിഖിലലോകങ്ങൾക്കുമേക രക്ഷകനാകും അഖിലേശ്വരനല്ലയോ സകല സ്തുതിയും

(അമൃതവാണി)
വിശുദ്ധ ഖുര്‍ആന്റെ ഒന്നാം
അധ്യായത്തിന്റെ ആശയാനുവാദം